തിരുവനന്തപുരം: റെഡ് വോളന്റിയർമാരുടെ വലിയ ചെങ്കടൽ പോലെയുള്ള വരികൾക്കിടയിലൂടെ ഒരു നോക്ക് കാണാൻ കാത്തിരിക്കുന്ന ആൾക്കൂട്ടത്തിനിടയിലൂടെ SUT ആശുപത്രിയിൽ നിന്ന് വി എസിന്റെ ആംബുലൻസുമായി വിലാപയാത്ര എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിലെത്തി . 'കണ്ണേ കരളേ വിഎസ്സേ, ഇല്ലാ ഇല്ലാ മരിക്കുന്നില്ല' തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി അവർ തങ്ങളുടെ ചങ്കിടിപ്പായ നേതാവിന് യാത്രമൊഴിയേകുന്ന വൈകാരികരംഗങ്ങളാണ് തിങ്കളാഴ്ച എകെജി പഠനകേന്ദ്രത്തിന് മുന്നിൽ കണ്ടത്.