Share this Article
News Malayalam 24x7
വിമാനത്താവളത്തിൽ വച്ച് സുരക്ഷാഉദ്യോ​ഗസ്ഥ മർദിച്ചെന്ന് പരാതിയുമായി കങ്കണ റണാവത്ത്; അന്വേഷണം
വെബ് ടീം
posted on 06-06-2024
1 min read
kangana-ranaut-complained-that-cisf-officer-was-beaten-up

ന്യൂഡൽഹി: ചണ്ഡിഗഡ് എയർപോർട്ടിൽ വച്ച്  നിയുക്ത എംപിയും നടിയുമായ കങ്കണ റാണാവത്തിന് മർദ്ദനമേറ്റെന്ന് പരാതി. വിമാനത്താവളത്തിലെ സുരക്ഷ പരിശോധനക്കിടെ സിഐഎസ്എഫിന്റെ വനിത ഉദ്യോഗസ്ഥ മർദ്ദിച്ചെന്നാണ് പരാതി. 

സമരം ചെയ്യുന്ന കർഷകർ ഖാലിസ്ഥാനികളാണെന്ന കങ്കണയുടെ മുൻപ്രസ്താവനയാണ് മർദ്ദനത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. കുൽവീന്ദർ കൌർ എന്ന ഉദ്യോഗസ്ഥയാണ് മർദ്ദിച്ചതെന്നാണ് വിവരം. സംഭവത്തിൽ സിഐഎസ് എഫ് അന്വേഷണം പ്രഖ്യാപിച്ചു. കങ്കണ ആഭ്യന്തരമന്ത്രാലയത്തിന് പരാതി നൽകുമെന്നാണ് റിപ്പോർട്ട്.
 
ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച കങ്കണ  ഉജ്ജ്വല വിജയമാണ് സ്വന്തമാക്കിയത്. മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്‍റെ മകൻ വിക്രമാദിത്യ സിംഗായിരുന്നു ഹിമാചലിലെ മണ്ഡിയില്‍ താരത്തിന്റെ എതിരാളി. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റിലായിരുന്നു ബോളിവുഡ് താരത്തിന്റെ വിജയം . 74,755 വോട്ടുകള്‍ക്കാണ് ബോളിവുഡ് താരം കങ്കണ വിക്രമാദിത്യ സിംഗിനെ പരാജയപ്പെടുത്തിയത്. 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories