Share this Article
News Malayalam 24x7
സിന്ധു നദീജല കരാര്‍; റദ്ദാക്കിയ കരാര്‍ പുഃനസ്ഥാപിക്കണം, വീണ്ടും കത്തയച്ച് പാകിസ്ഥാൻ, പ്രതികരിക്കാതെ ഇന്ത്യ
വെബ് ടീം
posted on 07-06-2025
1 min read
Indus Waters Treaty

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടിയില്‍ ഇന്ത്യയോട് വീണ്ടും അഭ്യര്‍ത്ഥനയുമായി പാകിസ്ഥാന്‍. നടപടി പുനഃപരിശോധിക്കണമെന്ന് അഭ്യര്‍ത്ഥന. ജലശക്തി മന്ത്രാലയത്തിന് വീണ്ടും കത്ത് നല്‍കി. ക്യഷിയേയും കുടിവെളള വിതരണത്തെയും ബാധിക്കുന്നുവെന്ന് പാകിസ്ഥാന്‍. പാകിസ്ഥാന്റെ കത്തിനോട് പ്രതികരിക്കാതെ ഇന്ത്യ. പാക്കിസ്ഥാനുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യയ്ക്ക് നിലവില്‍ താല്‍പര്യമില്ല കരാര്‍ മരവിപ്പിച്ച നടപടി തുടരാനുമാണ് തീരുമാനമെന്ന് ഉന്നത സര്‍ക്കാര്‍ അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories