Share this Article
KERALAVISION TELEVISION AWARDS 2025
ബിജെപിയിലേക്ക് ചേക്കേറാന്‍ ജെഡിഎസ്;ആയിരത്തിലധികം പ്രവര്‍ത്തകര്‍ ഇടത് മുന്നണി വിടും
വെബ് ടീം
posted on 30-06-2023
1 min read
JDS MEMBERS TO JOIN BJP

കൊച്ചി:ലോക് സഭാ   തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയിലേക്ക് ചേക്കേറാന്‍ ജെഡിഎസ്. ജെഡിഎസ് നേതാവ് പാലോട് സന്തോഷിന്റെ നേതൃത്വത്തില്‍ ആയിരത്തിലധികം ജെഡിഎസ് പ്രവര്‍ത്തകര്‍ ഇടത് മുന്നണി വിടും.ബിജെപിയിലേക്ക് പോകുന്നത് മുന്നണിയില്‍ അവഗണന ആയതു കൊണ്ടെന്നു പാലോട് സന്തോഷ് കേരള വിഷനോട് പ്രതികരിച്ചു.

ജൂലൈ 2-ാം തീയതി കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ ആയിരത്തോളം അംഗങ്ങൾ ബി ജെ പി അംഗത്വം സ്വീകരിക്കും. കേന്ദ്ര നേതാക്കളായ സ്മൃതി ഇറാനി, പ്രഹ്ളാദ് ജോഷി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories