ബോളിവുഡ് നടി ഷെഫാലി ജാരിവാല അന്തരിച്ചു. മുംബൈ അന്ധേരിയിലെ വീട്ടില്‍ ബോധം നഷ്ടപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.46 വയസുണ്ട്. ഭര്‍ത്താവ് പരാഗ് ത്യാഗി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയമുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. പൊലീസ് ഫോറന്‍സിക് സംഘം വീട്ടില്‍ പരിശോധന നടത്തി.