മുല്ലപ്പെരിയാർ കേസ് സുപ്രീം കോടതി ബെഞ്ച് ഇന്ന് കേൾക്കും. മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയം സുപ്രിംകോടതിയുടെ പ്രത്യേക മൂന്നംഗ ബെഞ്ച് ഉച്ചയ്ക്ക് രണ്ട് മണിക്ക് പരിഗണിക്കും. ഈമാസം ആറിന് കേസ് പരിഗണിച്ചപ്പോൾ, അണക്കെട്ടുമായി ബന്ധപ്പെട്ട ഉന്നതാധികാരസമിതിയുടെ ശുപാർശ നടപ്പാക്കാൻ കേരളത്തോടും തമിഴ്നാടിനോടും സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു.ഇത് എത്രത്തോളം പാലി ക്കപ്പെട്ടുവെന്ന് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തിങ്കളാഴ്ച പരിശോധിക്കും.