Share this Article
News Malayalam 24x7
സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായി അതിശക്തമായ മഴ എത്തുന്നു
വെബ് ടീം
posted on 21-05-2025
1 min read
heavy-rains-arrive-in-the-state-ahead-of-the-monsoon-season

കാലവർഷം നാല് ദിവസത്തിനകം കേരളത്തില്‍ എത്തുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ അഞ്ച് വർഷത്തിലെ ഏറ്റവും നേരത്തെയുള്ള മൺസൂൺ ആകും ഇത്തവണത്തേത്. അതേസമയം,   വടക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസം മുതൽ മഴ ശക്തമാണ് .  ഇന്ന് വിവിധി ജില്ലകളിൽ അതിതീവ്ര മഴ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇതോടെ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ നാല് ജില്ലകൾക്കും പിന്നാലെ മറ്റുചില ജില്ലകൾക്കും റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരുന്നത്. അടുത്ത മണിക്കൂറിൽ കേരളത്തിലെ ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ  ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  

അടുത്ത 5 ദിവസത്തേക്കുള്ള മുന്നറിയിപ്പ്

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ  വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകൾക്ക് അതിതീവ്രമഴയായണ് പ്രവചിച്ചിരുന്നത്. ഇന്ന് ഓറഞ്ച്, മഞ്ഞ അളർട്ടുകളാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories