അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ 25 ശതമാനം അധിക തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍. ഇതു സംബന്ധിച്ച കരട് നോട്ടീസ് ട്രംപ് ഭരണകൂടം പുറത്തിറക്കി. ഇതോടെ ഇന്ത്യക്ക് മേലുള്ള യുഎസ് നികുതി 50 ശതമാനമായി ഉയരും. എന്നാല്‍ ഇത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. റഷ്യന്‍ ക്രൂഡോയില്‍ വാങ്ങുന്നുവെന്ന പേരിലാണ് ട്രംപ് ഭരണകൂടം 25 ശതമാനം അധിക തീരുവ ഇന്ത്യക്ക് മേല്‍ പ്രഖ്യാപിച്ചത്.