അടൂര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കില്ലെന്ന് ധന്യാരാമനും ടി.എസ് ശ്യാംകുമാറും. ഫേസ്ബുക്കിലൂടെയാണ് ഇരുവരും നിലപാട് അറിയിച്ചത്. ഉദ്ഘാടകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ആയതിനാലാണ് താന്‍ വിട്ടുനില്‍ക്കുന്നതെന്ന് ദളിത് ആക്ടിവിസ്റ്റും സാമൂഹികപ്രവര്‍ത്തകയുമായ ധന്യാരാമന്‍ പറഞ്ഞു. ഓഗസ്റ്റ് പതിനഞ്ചിനാണ് അടൂര്‍ സാഹിത്യോത്സവം ആരംഭിക്കുന്നത്.
അടൂര്‍ സാഹിത്യോസ്തവത്തില്‍ എന്നെയും ക്ഷണിച്ചിരുന്നു. അടൂര്‍ ഗോപാലകൃഷ്ണനാണ് ഉദ്ഘാടകന്‍. അതുകൊണ്ട് ഈ പരിപാടിയില്‍ ഞാന്‍ പങ്കെടുക്കില്ല. ഞാന്‍ അതില്‍ നിന്നും വിട്ടുനില്‍ക്കും- ധന്യാരാമന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
തന്റെ ജനതയെയും തൊഴിലാളികളെയും ജാത്യധിക്ഷേപം നടത്തിയ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നതായി ദളിത് ആക്ടിവിസ്റ്റും അധ്യാപകനുമായ ടി.എസ് ശ്യാംകുമാറും തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
അടൂര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ ക്ഷണിക്കപ്പെട്ടിരുന്നു. പ്രസ്തുത സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുന്നത് അടൂര്‍ ഗോപാലകൃഷ്ണനാണ്. എന്റെ ജനതയെയും തൊഴിലാളികളെയും ജാത്യധിക്ഷേപം നടത്തിയ അടൂര്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കുന്നു- ടി.എസ് ശ്യാംകുമാര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.സംസ്ഥാന സര്‍ക്കാരിന്റെ സിനിമാ കോണ്‍ക്ലേവില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വിവാദ പരാമര്‍ശം നടത്തിയിരുന്നു.