Share this Article
News Malayalam 24x7
ഷംനാദ് പുതുശ്ശേരിയുടെ 'സംപ്രേക്ഷണ യോഗ്യമല്ലാത്ത കഥകള്‍' പുസ്തകത്തിന്റെ കവര്‍ പ്രകാശനം ചെയ്തു; കേരളവിഷന്‍ പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍
വെബ് ടീം
posted on 11-09-2025
1 min read
shamnad

കൊച്ചി: പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ഷംനാദ് പുതുശ്ശേരി എഴുതിയ സംപ്രേക്ഷണ യോഗ്യമല്ലാത്ത കഥകള്‍ എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം ചെയ്തു. കേരളവിഷന്‍ പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര നടി ജ്യോതിര്‍മയിയാണ് കവര്‍ പ്രകാശനം നിർവഹിച്ചത്. COA സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍ അധ്യക്ഷനായി. കലാകാരന് പ്രചോദനമാകാന്‍ കേരളവിഷന് കഴിയണമെന്ന് പ്രവീണ്‍ മോഹന്‍ പറഞ്ഞു.ചടങ്ങില്‍ കേരളവിഷന്‍ ന്യൂസ് മാനേജിംഗ് ഡയറക്ടര്‍ പ്രജീഷ് അച്ചാണ്ടി സ്വാഗതം പറഞ്ഞു. എഴുത്തുകാരന്റെയും പ്രസാദകരുടെയും ആദ്യ പുസ്തകമെന്ന അപൂര്‍വതയാണ് ചടങ്ങിനുള്ളതെന്ന് പ്രജീഷ് അച്ചാണ്ടി പറഞ്ഞു.

COA ജനറല്‍ സെക്രട്ടറി പി.ബി സുരേഷ്, KCCL ചെയര്‍മാന്‍ കെ.  ഗോവിന്ദന്‍, കേരളവിഷന്‍ ന്യൂസ് ചെയര്‍മാന്‍ പി.എസ്. സിബി, ന്യൂസ് മലയാളം എംഡി അബൂബക്കര്‍ സിദ്ദിഖ്, മീഡിയ  ഇന്‍ഫോ ചീഫ് എഡിറ്റര്‍ എന്‍. ഇ ഹരികുമാര്‍, ചലച്ചിത്രതാരങ്ങളായ സരയൂമോഹന്‍, രശ്മി ബോബന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പുസ്തക രചയിതാവ് ഷംനാദ് പുതുശ്ശേരി നന്ദിപറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories