Share this Article
News Malayalam 24x7
മേഘാലയ ഹണിമൂണ്‍ കൊലപാതകം; സുപ്രധാന വഴിത്തിരിവ്
Meghalaya Honeymoon Murder Case

മേഘാലയയില്‍ ഹണിമൂണിനിടെ കാണാതായ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുപ്രധാന വഴിത്തിരിവ്. ഇന്‍ഡോര്‍ സ്വദേശി രാജ രഘുവംശിയുടെ ഭാര്യയെ ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. മേഘാലയയില്‍ ഹണിമൂണ്‍ സമയത്ത് ഭാര്യ സോനം രഘുവംശി ഭര്‍ത്താവിനെ കൊല്ലാന്‍ വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ സോനം പൊലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. അതേസമയം രാത്രി നടത്തിയ റെയ്ഡുകളില്‍ മറ്റ് മൂന്ന് കൊലയാളികളെ അറസ്റ്റ് ചെയ്തതായും ഡിജിപി അറിയിച്ചു. ഒരാളെ യുപിയില്‍ നിന്നാണ് പിടികൂടിയത്. മറ്റ് രണ്ട് പ്രതികളെ ഇന്‍ഡോറില്‍ നിന്ന് എസ്ഐടി പിടികൂടുകയായിരുന്നു. രഘുവംശിയെ കൊല്ലാന്‍ ഭാര്യയാണ് തങ്ങളെ വാടകയ്ക്കെടുത്തതെന്ന് അറസ്റ്റിലായ പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories