മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹം. അനിൽ ആന്റണി ഇന്ന് ഔദ്യോഗിക അംഗത്വം സ്വീകരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. വൈകുന്നേരം മൂന്ന് മണിക്ക് പ്രധാന വ്യക്തി ബിജെപിയിൽ ചേരുമെന്ന് പാർട്ടി ഔദ്യോഗിക വാർത്താ കുറിപ്പിൽ പറയുന്നു.
അതേസമയം തീരുമാനം എടുത്തിട്ടില്ലെന്ന് അനില്‍ ആന്റണി വ്യക്തമാക്കിയതായി സൂചന.
ബിബിസി വിവാദത്തില്‍ കോണ്‍ഗ്രസുമായി തെറ്റി അനിൽ ആൻ്റണി പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചിരുന്നു. എഐസിസിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററായിരുന്നു.