Share this Article
News Malayalam 24x7
നീറ്റ് യുജി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ഒരു വിദ്യാര്‍ഥി കൂടി അറസ്റ്റിലായി
One more student arrested in NEET UG question paper leak

നീറ്റ് യുജി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ഒരു വിദ്യാര്‍ഥി കൂടി അറസ്റ്റിലായി. റാഞ്ചി രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (റിംസ്) ഒന്നാംവര്‍ഷം എംബിബിഎസ് വിദ്യാര്‍ഥിനി സുരഭി കുമാരിയാണ് അറസ്റ്റിലായത്.

ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയ എന്‍ജിനിയര്‍ പങ്കജ് കുമാറിനൊപ്പം ചേര്‍ന്ന്, തട്ടിപ്പ് നടത്തിയ വിദ്യാര്‍ഥികള്‍ക്ക് ഉത്തരങ്ങള്‍ തയാറാക്കി നല്‍കിയതിനാണ് സുരഭിയെ അറസ്റ്റ് ചെയ്തതെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. പേപ്പര്‍ ചോര്‍ച്ചയില്‍ ഇത് വരെ 16 പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories