Share this Article
News Malayalam 24x7
സീറ്റില്ല, അതൃപ്തിയുമായി സുധാകരൻ
K Sudhakaran Shares Emotional Post

ലോക്സഭാ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിൽ അതൃപ്തി പരസ്യമാക്കി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. ഡൽഹിയിൽ നടന്ന സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ നിന്ന് പാതിവഴിയിൽ ഇറങ്ങിപ്പോന്ന അദ്ദേഹം, വൈകാരികമായ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ പ്രതിഷേധം അറിയിച്ചത്. "കണ്ണൂർ എന്റെ ഹൃദയരക്തമാണ്" എന്ന് തുടങ്ങുന്ന കുറിപ്പിൽ, കണ്ണൂരിലെ കോൺഗ്രസ് തന്റെ മേൽവിലാസമാണെന്നും അവിടുത്തെ പോരാട്ടങ്ങൾ തനിക്ക് മറക്കാനാവില്ലെന്നും അദ്ദേഹം കുറിച്ചു.

എം.പിമാർ വീണ്ടും മത്സരിക്കേണ്ടെന്ന നിർദ്ദേശത്തോടാണ് സുധാകരന് പ്രധാനമായും വിയോജിപ്പുള്ളത്. പത്തനംതിട്ടയിലെ കോന്നി, ആറന്മുള, അടൂർ മണ്ഡലങ്ങളിലും തൃശ്ശൂരിലെ നാട്ടികയിലും സ്ഥാനാർത്ഥികളെച്ചൊല്ലി തർക്കം രൂക്ഷമാണ്. ആറന്മുളയിൽ അബിൻ വർക്കിയെ പരിഗണിക്കുന്നതിനെതിരെ പ്രാദേശിക നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. വട്ടിയൂർക്കാവിൽ കെ. മുരളീധരനെയും നേമത്ത് വൈഷ്ണവ് സുരേഷിനെയും മത്സരിപ്പിക്കാൻ ധാരണയായിട്ടുണ്ടെങ്കിലും മറ്റു മണ്ഡലങ്ങളിലെ അനിശ്ചിതത്വം തുടരുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article