Share this Article
News Malayalam 24x7
ഇറാൻ്റെ പുതിയ സമാധാന കരാറിന്റെ ഏകദേശ രൂപം ലഭിച്ചെന്ന് ട്രംപ്
Donald Trump

ഇറാൻ സമർപ്പിച്ച പുതിയ സമാധാന കരാറിന്റെ ഏകദേശ രൂപം ലഭിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. കരാറിലെ എല്ലാ നിർദേശങ്ങളും പൂർണ്ണമായും സ്വീകാര്യമാകുമെന്ന് കരുതുന്നില്ലെന്നും എന്നാൽ അന്തിമ രൂപത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഇറാൻ അതിരു കടന്നാൽ ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.

യുദ്ധം അവസാനിപ്പിക്കുക, ലെബനനിലെ ആക്രമണം അവസാനിപ്പിക്കുക, യു.എസ് സേനയെ പൂർണ്ണമായി പിൻവലിക്കുക, ഇറാൻ വിരുദ്ധ എല്ലാ ഉപരോധങ്ങളും പിൻവലിക്കുക, ഹോർമുസ് നിയന്ത്രണത്തിന് പുതിയ സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ 14 ഇന നിർദേശങ്ങളാണ് ഇറാൻ സമർപ്പിച്ചിരിക്കുന്നത്.


അതേസമയം, മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചി ഫ്രാൻസ് വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരറ്റുമായി ഫോണിലൂടെ ചർച്ച നടത്തി. യുദ്ധസാഹചര്യത്തിലെ പ്രാദേശിക-രാജ്യാന്തര സംഭവവികാസങ്ങളാണ് ഇരുവരും ചർച്ച ചെയ്തത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories