Share this Article
News Malayalam 24x7
എഡിഎം നവീൻ ബാബുവിൻ്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ നൽകിയ ഹർജി ഇന്ന് കോടതിയിൽ
ADM Naveen Babu's Death

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ചുഷ നൽകിയ ഹർജി കണ്ണൂർ വിചാരണ കോടതി ഇന്ന് പരിഗണിക്കും.കുറ്റപത്രത്തിലെ 13 പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് മഞ്ചുഷ ഹർജി നൽകിയിരിക്കുന്നത്.

കേസിലെ അന്വേഷണം തൃപ്തികരമല്ലെന്നും ശരിയായ തെളിവുകൾ ശേഖരിച്ചില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. കൂടാതെ, പ്രശാന്തൻ എന്നയാളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന് വരുത്തിത്തീർക്കാൻ വ്യാജ കേസ് നിർമ്മിക്കാൻ ശ്രമം നടന്നതായും ഹർജിയിൽ പറയുന്നു. ശരിയായ രീതിയിൽ അന്വേഷണം നടത്തിയാൽ ഈ വ്യാജ ആരോപണം തെളിയിക്കാൻ സാധിക്കുമെന്നും മഞ്ചുഷയുടെ ഹർജിയിൽ വ്യക്തമാക്കുന്നു.


അന്വേഷണ പുരോഗതി ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രോസിക്യൂഷൻ ഇന്ന് കോടതിയെ അറിയിക്കും. നേരത്തെ, പ്രത്യേക അന്വേഷണ സംഘം കേസിൽ അഡീഷണൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.  ഭരിക്കുന്ന പാർട്ടിയിലെ അംഗമായ പ്രതിക്കെതിരെ ശരിയായ രീതിയിൽ തെളിവുകൾ ശേഖരിച്ചില്ലെന്നും ഇലക്ട്രോണിക് തെളിവുകളിൽ ക്രമക്കേട് നടന്നതായും ഹർജിയിൽ ആരോപണമുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories