Share this Article
News Malayalam 24x7
സപ്ലൈകോ ശബരി ബ്രാൻഡ് വെളിച്ചെണ്ണയ്ക്ക് വിലകുറച്ചു; വില്പന ഇന്ന് മുതൽ
വെബ് ടീം
5 hours 3 Minutes Ago
1 min read
supplyco

തിരുവനന്തപുരം: സപ്ലൈകോ ശബരി ബ്രാൻഡിലെ വെളിച്ചെണ്ണയ്ക്ക് വിലകുറച്ചു. ലിറ്ററിന് സബ്സിഡി നിരക്കിൽ 339 രൂപയായും സബ്സിഡി ഇതര നിരക്കിൽ 389 രൂപയായും ഇന്നുമുതൽ സപ്ലൈകോ വില്പനശാലകളിൽ ലഭിക്കും. സബ്സിഡി ഇതര നിരക്കിൽ ഉള്ള വെളിച്ചെണ്ണ ഉപഭോക്താവിന് ആവശ്യം പോലെ വാങ്ങാം.

നേരത്തെ ശബരി വെളിച്ചെണ്ണയുടെ വില സബ്സിഡി നിരക്കിൽ 349 രൂപയും സബ്സിഡി ഇതര നിരക്കിൽ 429 രൂപയും ആയിരുന്നു. ഓണക്കാലത്ത് വിപണിയിടപെടലിന് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയെന്നായിരുന്നു ഭക്ഷ്യ വകുപ്പ് മന്ത്രി ജിആര്‍ അനിൽ.

അതേസമയം, ഓണക്കാലത്ത് കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ സാധനങ്ങള്‍ ലഭ്യമാക്കാനുള്ള കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്തകള്‍ നാളെ മുതല്‍ ആരംഭിക്കും. സെപ്റ്റംബര്‍ നാല് വരെയാണ് ചന്തയുടെ പ്രവര്‍ത്തനം. 26 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ 167 കേന്ദ്രങ്ങളിലാണ് ഓണച്ചന്തകള്‍ തുറക്കുക.സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഓണവിപണിയിലെ കൃത്രിമമായ വിലക്കയറ്റം പിടിച്ചുനിർത്താനും അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാനുമുള്ള സർക്കാർ ഇടപെടലാണ് കൺസ്യൂമർഫെഡ് ഓണച്ചന്തകൾ. ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ നാലുവരെയാണ് ഓണച്ചന്തകൾ. ജില്ലയിൽ 16 ത്രിവേണി സൂപ്പർമാർക്കറ്റുകളിലും 154 സഹകരണസംഘങ്ങളിലുമായി 170 കേന്ദ്രങ്ങളിലാണ് ഓണച്ചന്തകൾ ആരംഭിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories