Share this Article
News Malayalam 24x7
വിദേശ മദ്യത്തിൻ്റെ വില കൂടും
വെബ് ടീം
posted on 05-02-2024
1 min read
The price of foreign liquor will increase

സംസ്ഥാനത്ത് വിൽപ്പന നടത്തുന്ന ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ കൂട്ടി. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് ലീറ്ററീന് 30 രൂപവരെ ഗാല്‍വനേജ്  ഫീ ചുമത്തുന്നതിന് നിയമം അനുവദിക്കുന്നുണ്ട്. അത് ലീറ്ററിനു 10 രൂപയായി നിശ്ചയിച്ചു. ഇതു വഴി 200 കോടിരൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു.

റബറിന്റെ താങ്ങുവില സംസ്ഥാനസര്‍ക്കാര്‍ 10 രൂപ വര്‍ധിപ്പിച്ചു. 170 രൂപയില്‍ നിന്ന് 180 രൂപയായാണ് വര്‍ധന.  താങ്ങു വില  250 രൂപ ആയി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിനോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും ഇതുവരെ ചെവിക്കൊണ്ടിട്ടില്ലെന്നും ധനമന്ത്രി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories