Share this Article
News Malayalam 24x7
മുംബൈ അടല്‍ സേതു പാലത്തില്‍ നിന്ന് ചാടാന്‍ ശ്രമിച്ച സ്ത്രീയെ സാഹസികമായി രക്ഷപ്പെടുത്തി
A woman who tried to jump from Mumbai's Atal Setu bridge

മുംബൈ അടല്‍ സേതു പാലത്തില്‍ നിന്ന് ചാടാന്‍ ശ്രമിച്ച സ്ത്രീയെ സാഹസികമായി രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പാലത്തിലൂടെ പോവുകയായിരുന്ന ടാക്‌സി ഡ്രൈവറും പൊലീസും ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.

വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. അടല്‍ സേതു പാലത്തിന്റെ സുരക്ഷ വേലിയില്‍  ഒരു സ്ത്രീ ഇരിക്കുന്നത് ടാക്‌സ് ഡ്രൈവറാണ് ആദ്യം കണ്ടത്. പിന്നാലെ സ്ഥലത്ത് പട്രോളിംഗ് നടത്തിയിരുന്ന  പൊലീസും കുതിച്ചെത്തി .ഇതോടെ സ്ത്രീ പാലത്തില്‍ നിന്ന് ചാടാന്‍ ശ്രമിച്ചു .

ഒരു നിമിഷം പോലും വൈകാതെ ടാക്‌സി ഡ്രൈവര്‍ അവരുടെ കൈയ്യില്‍ പിടിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസുകാരും ഡ്രൈവറും ചേര്‍ന്ന് ഇവരെ വലിച്ചു കയറ്റുകയായിരുന്നു. 56 കാരിയായ ഇവര്‍ മുംബൈ മുളുന്ദ് സ്വദേശി റീമ മുകേഷ് പട്ടേലാണെന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ മാസം പാലത്തില്‍ നിന്ന് 38 കാരന്‍ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories