Share this Article
Union Budget
മലയാളി യുവാവ് ഇസ്രയേലിൽ മരിച്ച നിലയിൽ
വെബ് ടീം
posted on 05-07-2025
14 min read
jinesh

ജറൂസലം: വയനാട് ബത്തേരി സ്വദേശിയായ യുവാവ് ഇസ്രയേലിൽ മരിച്ച നിലയിൽ. കെയർ ഗിവറായി ജോലി ചെയ്തിരുന്ന കോളിയാടി സ്വദേശി ജിനേഷ് പി. സുകുമാരനെയാണ് ജറൂസലമിലെ മേനസരാത്ത് സീയോനിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഒരു മാസം മുൻപാണ് ജിനേഷ് കെയർ ഗിവറായി ഇസ്രയേലിൽ എത്തിയത്.


ജോലി ചെയ്യുന്ന വീട്ടിലെ 80കാരിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം.വെള്ളിയാഴ്ച ഉച്ചയോടെ ശരീരം മുഴുവൻ കുത്തേറ്റ് മരിച്ച നിലയിൽ വയോധികയെ കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു ജിനേഷ്. മുൻപ് നാട്ടിൽ മെഡിക്കൽ റെപ്രസെന്‍റേറ്റീവായി ജോലി ചെയ്തു വരുകയായിരുന്നു ജിനേഷ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories