Share this Article
KERALAVISION TELEVISION AWARDS 2025
വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
Vinesh Phogat,Bajrang Punia,  Rahul Gandhi

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുവരും മത്സരിക്കും എന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് കൂടിക്കാഴ്ച.

നേരത്തെ, പാരീസ് ഒളിമ്പിക്സില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ വിനേഷ് ഫോഗട്ട് മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയെ കണ്ടിരുന്നു.പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

ബ്രിജ് ഭൂഷണ്‍ സിങിനെതിരായുള്ള പ്രതിഷേധ സമരത്തിലും കര്‍ഷക സമരത്തിലും പങ്കെടുത്ത വിനേഷിനെ കൂടെ കൂട്ടാന്‍ കോണ്‍ഗ്രസ് നേരത്തെ മുതല്‍ ചരടുവലികള്‍ തുടങ്ങിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories