Share this Article
ലോകചാമ്പ്യനായി സഞ്ജു നാട്ടിലെത്തി; തിരുവനന്തപുരം വിമാനത്താവളത്തിൽ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഔദ്യോഗിക സ്വീകരണം, ആരാധകരുടെ തിരക്ക്
വെബ് ടീം
posted on 09-03-2026
1 min read
sanju samson

തിരുവനന്തപുരം: ലോകകപ്പ് നേട്ടത്തിന് ശേഷം സഞ്ജു സാംസൺ നാട്ടിലെത്തി. തിങ്കളാഴ്ച വൈകുന്നേരം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സഞ്ജുവിന് വൻ വരവേൽപ്പാണ് ലഭിച്ചത്. സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സഞ്ജുവിനെ സ്വീകരിച്ചു. എ.എ റഹീം എംപിയടക്കമുള്ളവരും വിമാനത്താവളത്തിലെത്തി സഞ്ജുവിനെ സ്വാഗതം ചെയ്തു.

വിമാനത്താവളത്തിൽ ആരാധകപ്രവാഹമായിരുന്നു. ഒട്ടേറെപ്പേർ സഞ്ജുവിനെ കാണാനായി തിരുവനന്തപുരത്തെത്തി. ചേട്ടനെന്ന് വിളിച്ച് ആരാധകർ അവരുടെ പ്രിയതാരത്തെ വരവേറ്റു. എല്ലാവർക്കും നന്ദി അറിയിച്ചാണ് സഞ്ജു വിമാനത്താവളത്തിൽ നിന്ന് മടങ്ങിയത്. സഞ്ജുവിന് ഔദ്യോഗിക സ്വീകരണമൊരുക്കുമെന്ന് നേരത്തേ സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. ഇന്ത്യയുടെ കിരീട വിജയത്തിനു പിന്നാലെ ടീമിനെയും സഞ്ജുവിനെയും മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories