നടൻ വിജയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിൻ്റെ (TVK) ഇൻഡോർ പൊതുയോഗ പരമ്പര ഇന്ന് മുതൽ ആരംഭിക്കും. കാഞ്ചീപുരത്തെ കോളേജ് കാമ്പസിൽ വെച്ചാണ് ആദ്യ പരിപാടി നടക്കുന്നത്. ഇന്നത്തെ യോഗത്തിൽ 2000 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് TVK നേതാക്കൾ അറിയിച്ചു. ക്യൂ.ആർ. കോഡ് (QR Code) അടങ്ങിയ ടിക്കറ്റ് ലഭിച്ചവർക്ക് മാത്രമേ കോളേജ് കാമ്പസിലേക്ക് പ്രവേശനം ഉണ്ടാകൂ എന്നും ടിക്കറ്റ് ഇല്ലാത്ത ആരും സ്ഥലത്ത് എത്തരുത് എന്നും പാർട്ടി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതേ മാതൃകയിൽ മറ്റ് ജില്ലകളിലും ഇൻഡോർ സംവാദ യോഗങ്ങൾ തുടർന്ന് നടത്തുമെന്നാണ് സൂചന. 2026-ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ സംഘടനാ ശേഷി ശക്തിപ്പെടുത്താനുള്ള നീക്കത്തിൻ്റെ ഭാഗമായാണ് ഈ പൊതുയോഗ പരമ്പര.