Share this Article
News Malayalam 24x7
നിയമസഭാ തെരഞ്ഞെടുപ്പ്: ആർഎസ്പി നേതൃത്വത്തിൽ മാറ്റം; ഷിബു ബേബി ജോൺ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു
Shibu Baby John

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി  ആര്‍എസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് ഷിബു ബേബി ജോണ്‍. കൊല്ലത്ത് ചവറ മണ്ഡലത്തില്‍ മത്സരിക്കുന്നതിനായാണ് താല്‍ക്കാലികമായി നേതൃത്വത്തില്‍ നിന്ന് ഒഴിയുന്നത്. ഈ കാലയളവില്‍ മുന്‍ സംസ്ഥാന സെക്രട്ടറി എ അസീസിനായിരിക്കും ചുമതല. എ അസീസ് ഇരവിപുരം മണ്ഡലത്തില്‍ മത്സരിക്കുമോ എന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം സംഘടനാ ചുമതലയിലേക്ക് വന്നതോടെ ഇനി ഇരവിപുരത്ത് രണ്ട് പേരുകളാണ് മത്സരരംഗത്തുള്ളത്. എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ മകന്‍ കാര്‍ത്തിക് പ്രേമചന്ദ്രന്‍, ആര്‍എസ്പി സംസ്ഥാന കമ്മിറ്റി അംഗം സജി ഡി ആനന്ദ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി 24 ന് വിവിധ മണ്ഡലം കമ്മിറ്റികള്‍ ചേരും അതിന് ശേഷമായിരിക്കും അന്തിമ തീരുമാനം. സീറ്റുകള്‍ വച്ചു മാറുന്നതില്‍ പ്രതിപക്ഷനേതാവുമായി തിങ്കളാഴ്ച ചര്‍ച്ച നടക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories