Share this Article
News Malayalam 24x7
ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാവിരുദ്ധ നയത്തെ വിമര്‍ശിച്ച് ജോണ്‍ കെറി
John Kerry

ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാവിരുദ്ധ നയത്തെ വിമര്‍ശിച്ച് അമേരിക്കയില്‍ കൂടുതല്‍ ഉന്നതര്‍. ട്രംപിന്റേത് ആഞ്ജാസ്വരവും അമിത സമ്മര്‍ദ്ദവുമാണെന്ന് മുന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി കുറ്റപ്പെടുത്തി. ഇന്ത്യ പോലുള്ള സഖ്യകക്ഷികളെ ട്രംപ് അകറ്റുന്നതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.


നയതന്ത്ര ശ്രമങ്ങള്‍ നടത്താതെ അന്ത്യശാസനങ്ങള്‍ നല്‍കി മഹത്വം പ്രകടിപ്പിക്കുന്നത് ഗുണകരമല്ല.വ്യാപാര തര്‍ക്കം പരിഹരിക്കുന്നതിന് ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകളെ കെറി അഭിനന്ദിച്ചു. ഒബാമ ഭരണകൂടത്തില്‍ വിദേഷശകാര്യ സെക്രട്ടറിയായിരുന്ന ജോണ്‍ കെറി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായും രംഗത്തുണ്ടായിരുന്ന നേതാവാണ്.ട്രംപിന്റെ നയം ഇന്ത്യയെ റഷ്യയോടും ചൈനയോടും കൂടുതല്‍ അടുപ്പിച്ചെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിന്റെ പേരില്‍ FBI ഇന്നലെ ബോള്‍ട്ടന്റെ വസതിയില്‍ റെയ്ഡ് നടത്തിയിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories