Share this Article
News Malayalam 24x7
5.87 ലക്ഷം പേര്‍ക്ക് ഓണക്കിറ്റ് നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം; ഇത്തവണ മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രം
വെബ് ടീം
posted on 16-08-2023
1 min read
onakit

തിരുവനന്തപുരം: ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രം. 5.87 ലക്ഷം പേര്‍ക്ക് കിറ്റ് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

അനാഥാലയങ്ങള്‍ക്കും അഗതിമന്ദിരങ്ങള്‍ക്കും ഓണക്കിറ്റുകള്‍ നല്‍കും.മൊത്തം 6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് കിറ്റ് പരിമിതപ്പെടുത്തിയത്.

ഇത്തവണ  ഓണക്കിറ്റിൽ 13  ഇനങ്ങൾ ആണ് ഉള്ളത്.

തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, കശുവണ്ടി പരിപ്പ്, നെയ്യ്, വെളിച്ചെണ്ണ, സാമ്പാർ പൊടി,മുളക് പൊടി, മല്ലിപ്പൊടി,ചെറു പയർ, തുവര പരിപ്പ്,പൊടിയുപ്പ്,തുണി സഞ്ചി  എന്നിവയാണ് ഓണക്കിറ്റിൽ ഉള്ളത് 


കഴിഞ്ഞ വര്‍ഷം ഒരുകോടിയോളം കാര്‍ഡുടമകള്‍ക്ക് ഓണക്കിറ്റ് നല്‍കിയിരുന്നു. തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ് കഴിഞ്ഞവർഷം കിറ്റിൽ ഉണ്ടായിരുന്നത്. 


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories