Share this Article
KERALAVISION TELEVISION AWARDS 2025
മുഖ്യമന്ത്രിയും സംഘവും ക്യൂബയിലെത്തി
വെബ് ടീം
posted on 15-06-2023
1 min read
CM Pinarayi and team arrived in Cuba

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ക്യൂബയിലെത്തി. ഹവാനയിലെ ജോസ് മാര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മുഖ്യമന്ത്രിക്കും സംഘത്തിനും സ്വീകരണം നല്‍കി. ഹവാന ഡെപ്യൂട്ടി ഗവര്‍ണര്‍, ക്യൂബയിലെ ഇന്ത്യന്‍ അംബാസിഡര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഇന്നും നാളെയും ഹവാനയിലെ വിവിധ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. വിവിധ പ്രമുഖരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്.

ജോസ് മാര്‍ട്ടി ദേശീയ സ്മാരകമടക്കം ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും മുഖ്യമന്ത്രി സന്ദര്‍ശിക്കും. മന്ത്രിമാരായ കെ എല്‍ ബാലഗോപാല്‍, വീണ ജോര്‍ജ്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍, ജോണ്‍ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി വി പി ജോയ്, സംസ്ഥാന സര്‍ക്കാരിന്റെ ദില്ലിയിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ക്യൂബയിലെ ഇന്ത്യന്‍ അംബാസിഡര്‍ എസ് ജാനകി രാമന്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിയെ അനുഗമിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories