എട്ട് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി ഡൽഹിയിലെത്തി. 2021 ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്ത ശേഷമുള്ള ആദ്യ ഉന്നതതല സന്ദര്‍ശനമാണിത്. വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം ഇന്ത്യ - അഫ്ഗാനിസ്ഥാന്‍ ബന്ധത്തില്‍ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം കാബൂളില്‍ ദീര്‍ഘകാലമായി സ്വാധീനം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന പാകിസ്ഥാന് സന്ദര്‍ശനം തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍.