Share this Article
KERALAVISION TELEVISION AWARDS 2025
ബി എസ് യദ്യൂരപ്പ കോവിഡ് ഫണ്ട് ദുരുപയോഗം ചെയ്തുയെന്ന്‌ അഴിമതി ആരോപണം
 BS yediyurappa

മുഡ ഭൂമിയിടപാടിന് പിന്നാലെ കര്‍ണ്ണാടയില്‍ പുതിയ അഴിമതി ആരോപണം. ബി എസ് യദ്യൂരപ്പ മുഖ്യമന്ത്രിയായിരുന്ന സമയത്ത് കോവിഡ് ഫണ്ട് ദുരുപയോഗം ചെയ്തതായാണ് ആരോപണം. സംഭവത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു. ഫണ്ട് ദുരുപയോഗവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക ഫയലുകള്‍ കാണാനില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ യോഗത്തില്‍ പറഞ്ഞു.

സംഭവത്തെ കുറിച്ച്  അന്വേഷിച്ച ജസ്റ്റീസ് ജോണ്‍ മൈക്കലിന്റെ അന്വേഷണ റിപ്പോര്‍ട്ട് യോഗത്തില്‍ ചര്‍ച്ച ചെയ്തു. 13,000 കോടി രൂപയാണ് കോവിഡ് സമയത്ത് സംസ്ഥാനത്ത് ചിലവഴിച്ചത്. ഏകദേശം 1000 കോടി രൂപയുടെ അഴിമതി നടന്നതായാണ് റിപ്പോര്‍ട്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories