Share this Article
News Malayalam 24x7
അന്താരാഷ്ട്ര കബഡി താരം ഷീലുവിന്റെ ഭാര്യ വീട്ടിൽ മരിച്ച നിലയിൽ
വെബ് ടീം
posted on 01-08-2026
1 min read
sheelu

റോഹ്തക്: അന്താരാഷ്ട്ര കബഡി താരം ഷീലു ബൽഹാരയുടെ ഭാര്യയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 23 കാരിയായ മുസ്‌കാൻ ആണ് ജീവനൊടുക്കിയത്. ഹരിയാനയിലെ റോഹ്തകിലെ മെഹാം സ്വദേശിനിയാണ് മുസ്‌കാന്‍. 2023 ഡിസംബറിലാണ് ഷീലു ബല്‍ഹാരയെ വിവാഹം കഴിച്ചത്.

ദമ്പതികള്‍ക്ക് കഴിഞ്ഞ നവംബറില്‍ ഹാര്‍ദിക് എന്ന മകന്‍ ജനിച്ചിരുന്നു. മരണത്തിന് തൊട്ടുതലേദിവസം മുസ്‌കാൻ പഞ്ചാബി ഗാനം പശ്ചാത്തലമാക്കി ചിത്രീകരിച്ച റീൽസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയുണ്ടായ മരണം കുടുംബാംഗങ്ങളെയും നാട്ടുകാരെയും നടുക്കിയിരിക്കുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories