പലസ്തീനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി ഫ്രാൻസും അംഗീകരിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഐക്യരാഷ്ട്രസഭയിലാണ് പിന്തുണ അറിയിച്ചത്. സമാധാനവും സുരക്ഷയും കൈകോര്‍ത്ത് നില്‍ക്കുന്ന രണ്ട് രാഷ്ട്രങ്ങളായി ഇസ്രയേലും പലസ്തീനും മാറണമെന്ന് അദ്ദേഹം പറഞ്ഞു. 150ലേറെ രാജ്യങ്ങളാണ് പലസ്തീന്‍ രാഷ്ട്രത്തിന് പിന്തുണയുമായെത്തിയത്. ദ്വിരാഷ്ട്ര വാദം ഉയര്‍ത്തി ഫ്രാന്‍സിന്റെയും സൗദി അറേബ്യയുടേയും അധ്യക്ഷതയില്‍ ഐക്യരാഷ്ട്രസഭയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ജര്‍മ്മനിയും ഇറ്റലിയും അമേരിക്കയും പങ്കെടുത്തില്ല. അതിനിടെ ഹമാസിനെ തള്ളി പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പ്രതികരിച്ചു. ഗാസയില്‍ ഹമാസിന് ഒരു പങ്കുമില്ലെന്നും ഹമാസും അനുഭാവികളും പലസ്തീന്‍ അതോറിറ്റിക്ക് മുന്നില്‍ ആയുധംവച്ച് കീഴടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് നടത്തുന്ന ആക്രമണങ്ങളേയും പലസ്തീന്‍ പ്രസിഡന്റ് അപലപിച്ചു.