പാകിസ്ഥാനുമായി നിര്‍ണായക വികസന കരാറില്‍ ഒപ്പിട്ട് അമേരിക്ക. പാക് എണ്ണപ്പാടങ്ങളുടെ വികസനത്തിന് അമേരിക്ക സഹായം നല്‍കും. കരാര്‍ ഇന്ത്യയ്ക്ക് 25 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെ. ഭാവിയില്‍ പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സാമൂഹ്യമാധ്യമത്തില്‍. പാക്കിസ്ഥാന്റെ കയ്യിലുള്ള എണ്ണ ശേഖരം വികസിപ്പിക്കാൻ യുഎസ് തയ്യാറെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കരാർ പ്രകാരം ഏത് കമ്പനിയ്ക്കാണ് ഇതിന്റെ ചുമതല നൽകേണ്ടതെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ തീരുമാനം ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കും.