Share this Article
News Malayalam 24x7
പാര്‍ട്ടി ഫണ്ടില്‍ നിന്നും പികെ ശശി ലക്ഷങ്ങള്‍ തിരിമറി നടത്തി; ഗുരുതര കണ്ടെത്തലുകള്‍ പുറത്ത്
PK Sasi


കെടിടിഡി ചെയര്‍മാനും സിപിഐഎം പാലക്കാട് ജില്ല കമ്മിറ്റി അംഗവുമായി പികെ ശശിക്കെതിരെ സിപിഐഎം അന്വേഷണക്കമ്മീഷന്റെ അന്വേഷണത്തില്‍ ഗുരുതര കണ്ടെത്തലുകള്‍. പാര്‍ട്ടി ഫണ്ടില്‍ നിന്നും പികെ ശശി ലക്ഷങ്ങള്‍ തിരിമറി നടത്തി. കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ പികെ ശശി ഇന്ന് രാജിവയ്ക്കും

പി കെ ശശിക്കെതിരെ സിപിഐഎം നേതാവ് പുത്തലത്ത് ദിനേശന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഗുരുതര കണ്ടെത്തലുകളാണ് ഉണ്ടായിരുന്നത്.  പാര്‍ട്ടി ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ തിരിമറി ചെയ്ത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പ്രധാന കണ്ടെത്തല്‍.

കമ്മ്യൂണിസ്റ്റ് നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത സാമ്പത്തിക തിരിമറിയും സ്വജനപക്ഷ നിലപാടും പി കെ ശശി സ്വീകരിച്ചുവെന്നാണ് സിപിഐഎം പാലക്കാട് ജില്ലാ കമ്മറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നത്.

അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്നും പി കെ ശശിയെ ഒഴിവാക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. ഇതോടെ പ്രാഥമിക അംഗത്വം മാത്രമാകും ശശിക്ക് ഉണ്ടാകുക.പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിറ്റിയാണ് ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തിയത്.

ഔദ്യോഗിക പദവി ദുരപയോഗം ചെയ്ത് ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ കഴമ്പുണ്ടെന്നായിരുന്നു അന്വേഷണത്തില്‍ കണ്ടെത്തിയത്.പി കെ ശശിയുടെ പ്രവര്‍ത്തനം പാര്‍ട്ടിയോട് ചര്‍ച്ച ചെയ്യാതെയാണെന്ന് പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

മണ്ണാര്‍ക്കാട് യൂണിവേഴ്സല്‍ സഹകരണ കോളേജിനായി പണം പിരിച്ചത് പാര്‍ട്ടിയെ അറിയിച്ചില്ലെന്നും പാര്‍ട്ടി വിമര്‍ശിച്ചു. പാര്‍ട്ടി നിയത്രണത്തിലുള്ള സ്ഥാപനങ്ങള്‍ വ്യക്തിഗത താല്‍പര്യങ്ങള്‍ക്ക് ഉപയോഗിച്ചു.

സഹകരണ ബാങ്കുകളില്‍ ഇഷ്ട്ടക്കാരെ തിരുകി കയറ്റിയെന്നും ജില്ലാ കമ്മറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു.പി കെ ശശിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി മണ്ണാര്‍ക്കാട് ഏരിയ കമ്മറ്റി പ്രവര്‍ത്തിച്ചു.

ഏരിയ സെക്രട്ടറി ഉള്‍പെടെ ഉള്ളവര്‍ക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചുവെന്നും ജില്ലാ നേതൃത്വം വിമര്‍ശിച്ചു.ഇന്നലെ നടന്ന യോഗത്തില്‍ മണ്ണാര്‍ക്കാട് ഏരിയ കമ്മറ്റിയും പിരിച്ചു വിട്ടിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories