Share this Article
News Malayalam 24x7
മയിലിനെ കല്ലെറിഞ്ഞു കൊന്നു; നാട്ടുകാർ കണ്ടതോടെ ഓടി; നേപ്പാള്‍ സ്വദേശി പിടിയില്‍
വെബ് ടീം
posted on 14-03-2026
1 min read
peacock

തിരുവനന്തപുരം: മയിലിനെ കല്ലെറിഞ്ഞു കൊന്ന പ്രതി പിടിയില്‍. തിരുവനന്തപുരം നെടുമങ്ങാട് ഹോട്ടലിലെ ജീവനക്കാരനായ നേപ്പാള്‍ സ്വദേശി സുനില്‍ കര്‍ക്കി (21) ആണ് പിടിയിലായത്.കിഴക്കേല പൊയ്പ്പാറ ചാമുണ്ഡി ക്ഷേത്രത്തിന് സമീപത്തിരുന്ന മയിലിനെയാണ് കല്ലെറിഞ്ഞ് കൊന്നത്. ഇത് നാട്ടുകാര്‍ കണ്ടപ്പോള്‍ ഇയാള്‍ അവിടെ നിന്ന് കടന്നു കളയുകയായിരുന്നു. 1972 ലെ വന്യജീവി സംരക്ഷണ നിയമം പ്രകാരം ആണ് കേസെടുത്തിരിക്കുന്നത്. പാലോട് ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories