 
                                 
                        യലോദഹള്ളി: തിളച്ച സാമ്പാർ ദേഹത്തുവീണ് പത്തു വയസ്സുകാരന് ദാരുണാന്ത്യം. കർണാടകയിലെ ദാവൻഗെരെയിലാണ് ദാരുണ സംഭവമുണ്ടായത്. യലോദഹള്ളി ഹനുമന്തപ്പ – ശ്രുതി ദമ്പതികളുടെ മകൻ സമർഥ് (10) ആണ് മരിച്ചത്. ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് സമർഥ്.
അടുപ്പിലിരുന്ന സാമ്പാർ എടുക്കുമ്പോൾ പാത്രം കുട്ടിയുടെ ദേഹത്തേക്കു മറിഞ്ഞു വീഴുകയായിരുന്നു. ഗുരുതരമായ പൊള്ളലേറ്റ കുട്ടിയെ ഉടൻ തന്നെ ദേവൻഗെരെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ചന്നഗിരി താലൂക്കിലെ യലോദഹള്ളി ഗ്രാമത്തിലാണ് അപകടം സംഭവിച്ചത്. 
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    