ഐഎഎസ് തലപ്പത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലകും കൃഷി വകുപ്പ് സ്പെഷല്‍ സെക്രട്ടറി എന്‍. പ്രശാന്തുമായുള്ള ചേരിപ്പോരില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍. ഏത് വിധത്തിലും പ്രവര്‍ത്തിക്കാമെന്ന തരത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ അഴിച്ചുവിടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല.വിഷയം ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. നടപടിക്രമങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും അനുസരിച്ച് തന്നെ ഉദ്യോഗസ്ഥര്‍ മുന്നോട്ടു പോകണം. നടപടിയില്‍ ആരോടെങ്കിലും പ്രത്യേകിച്ച് പ്രീണനമോ, വിവേചനമോ ഉണ്ടാകില്ലെന്നും മന്ത്രി പ്രതികരിച്ചു.