Share this Article
News Malayalam 24x7
ഹിസ്ബുള്ളയുടെ മാധ്യമ വിഭാഗം മേധാവി മുഹമ്മദ് അഫീഫിനെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍
Mohammad Afif

ഹിസ്ബുള്ളയുടെ മാധ്യമ വിഭാഗം മേധാവി മുഹമ്മദ് അഫീഫിനെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍. 1980 ല്‍ ഹിസ്ബുള്ളയില്‍ ചേര്‍ന്ന അഫീഫ് കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുളളയുടെ മാധ്യമ ഉപദേഷ്ടാവായിരുന്നു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണമെന്നും യുദ്ധമേഖലയിലെ ദൃശ്യങ്ങള്‍ പ്രാചാരണത്തിന് ഉപയോഗിക്കാന്‍ അഫീഫ് ഹിസ്ബുള്ള അണികള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും ഇസ്രയേല്‍ ആരോപിച്ചു.

ബെയ്‌റൂട്ടിലെ റാസ് അല്‍ നബ്ബ ജില്ലയിലെ ബഹുനില കെട്ടിടത്തില്‍ നടന്ന ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി ലബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories