Share this Article
image
വീട്ടിലെ മാലിന്യം സെക്രട്ടറിയേറ്റിലെ മാലിന്യക്കൊട്ടയില്‍ തള്ളരുതെന്ന് സര്‍ക്കാര്‍ ഉത്തരവ്
വെബ് ടീം
posted on 25-05-2023
1 min read

ജീവനക്കാരുടെ വീട്ടിലെ മാലിന്യങ്ങള്‍ സെക്രട്ടേറിയറ്റിലെ വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുന്നത് വിലക്കി സര്‍ക്കാര്‍ ഉത്തരവ്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്. സെക്രട്ടേറിയറ്റ് വളപ്പില്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കി സംരക്ഷിക്കരുതെന്നും സര്‍ക്കുലറില്‍ നിര്‍ദേശം.ജീവനക്കാര്‍ വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റ് വളപ്പിലെ മാലിന്യക്കുട്ടയില്‍ നിക്ഷേപിക്കുന്നത് പതിവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉത്തരവ്. സെക്രട്ടേറിയറ്റ്, അനക്സ് 1, 2 എന്നിവ ശുചീകരിക്കുന്നതിന്റെ ഭാഗമായി ഹൗസ് കീപ്പിങ്ങ് സെല്‍ ആണ് ഉത്തരവിറക്കിയത്. മാലിന്യം തരംതിരിക്കുമ്പോള്‍ വീട്ടിലെ മാലിന്യം ജീവനക്കാര്‍ വേസ്റ്റ് ബോക്സില്‍ നിക്ഷേപിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി ശുചീകരണ ജോലിക്കാര്‍ പറയുന്നു. ജീവനക്കാര്‍ ഈ പ്രവൃത്തി നിര്‍ത്തണമെന്നും, അല്ലെങ്കില്‍ വേസ്റ്റ് ബിന്‍ സിസിടിവി പരിധിയില്‍ കൊണ്ടുവരുമെന്നും സര്‍ക്കുലറില്‍ പറയുന്നു. കൊതുകു വളര്‍ത്താനിടയാക്കുന്ന തരത്തില്‍ ചില ജീവനക്കാര്‍ സെക്രട്ടേറിയറ്റിലെ ഓഫീസുകളില്‍ വെള്ളക്കുപ്പികളില്‍ അലങ്കാര ചെടികള്‍ വളര്‍ത്തുന്നുണ്ട്. ഇതും അവസാനിപ്പിക്കണമെന്നും ഹൗസ് കീപ്പിങ്ങ് സെല്‍ നിര്‍ദേശിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories