Share this Article
News Malayalam 24x7
പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ നിര്‍ണായകവിധി ഇന്ന്
The verdict in the Perumbavoor Jisha murder case is today

പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെയ്ക്കണം എന്ന പ്രോസിക്യൂഷന്‍ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് തീരുമാനമെടുക്കുക.

കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് പ്രതി നൽകിയ അപ്പീലിലും വിധിയുണ്ടാകും.   ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, എസ് മനു എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധി പ്രസ്താവം. 2017 ഡിസംബറില്‍ ആണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതി അമീറുല്‍ ഇസ്ലാം കേസില്‍ കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയത്.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories