കൊച്ചി: എംജി സർവകലാശാലയിലെ കോളേജുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്ക് മുന്നേറ്റം. തെരഞ്ഞെടുപ്പ് നടന്ന 123 കോളജുകളില്‍ 103 കോളജുകളിലും വിജയം നേടിയതായി എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അറിയിച്ചു. വലതുപക്ഷ വര്‍ഗ്ഗീയ ഫാസ്സിസ്‌റ് കൂട്ടത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് എസ്എഫ്‌ഐ പ്രസ്താവനയില്‍ അറിയിച്ചു.
ഇടുക്കി ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 26 കോളജുകളില്‍ 20 കോളജുകളിലും എസ്എഫ്‌ഐ വിജയിച്ചു. ശാന്തന്‍പാറ ഗവണ്‍മെന്റ് കോളജ്, മാര്‍സ്ലീവാ കോളജ് മുരിക്കാശ്ശേരി എന്നീ കോളജുകള്‍ കെഎസ്യുവില്‍ നിന്നും തിരിച്ചുപിടിച്ചു.
പത്തനംതിട്ട ജില്ലയ്ക്കകത്ത് തിരഞ്ഞെടുപ്പ് നടന്ന 20 കോളജുകളില്‍ 19 ലും എസ്എഫ്‌ഐക്കാണ് വിജയം രണ്ടു വര്‍ഷമായി തെരഞ്ഞെടുപ്പ് നടക്കാത്ത കോന്നി എന്‍എസ്എസ് കോളജില്‍ എസ്എഫ്‌ഐ വിജയിച്ചു.
എറണാകുളത്തെ 41 കോളജുകളില്‍ 34 ലും എസ്എഫ്‌ഐ വിജയിച്ചുച്ചു. കൊച്ചിന്‍ കോളജ്, എംഇഎസ് കുന്നുകര, പള്ളുരുത്തി സിയന്ന കോളജ്, മണിമലക്കുന്ന് ഗവണ്‍മെന്റ് കോളജ്, പിറവം ബിപിസി കോളജ്, തൃക്കാക്കര ഭാരത മാതാ കോളജ് എന്നിവ കെഎസ്യുവില്‍ നിന്നും മൂവാറ്റുപുഴ ഇലാഹിയ കോളജ് എം എസ് എഫില്‍ നിന്നും തിരിച്ചുപിടിച്ചതായി എസ്എഫ്‌ഐ അറിയിച്ചു. മഹാരാജാസ് കോളജില്‍ ഇത്തവണയും എല്ലാ സീറ്റുകളും എസ്എഫ്‌ഐ നേടി.കോട്ടയം ജില്ലയിലെ 35 കോളജുകളില്‍ 29 കോളജിലും എസ്എഫ്‌ഐക്ക് മികച്ച വിജയം നേടി. ചങ്ങനാശ്ശേരി എസ് ബി കോളജ് എസ്എഫ്‌ഐ വിജയിച്ചു.അതെ സമയം സിഎംഎസ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ എസ്എഫ്‌ഐ-കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ക്യാംപസില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ചും പ്രതിഷേധവുമായി എത്തിയ നേതാക്കള്‍ പൊലീസ് വാഹനത്തില്‍ നിന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരെ തിരിച്ചിറക്കി.തെരഞ്ഞെടുപ്പില്‍ 37 വര്‍ഷത്തിന് ശേഷം കെ എസ് യു ഭൂരിപക്ഷം നേടി. യൂണിയന്‍ ഭരണം കെ എസ് യുവിന് ലഭിക്കുന്ന പശ്ചാത്തലത്തില്‍ നടന്ന വാക്കുതര്‍ക്കമാണ് സംഘര്‍ഷാവസ്ഥയിലേക്ക് നയിച്ചത്. ബസേലിയസ് കോളജില്‍ വിജയിച്ച കെഎസ്യു പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും വൈകിട്ടോടെ പ്രകടനമായി സിഎംഎസ് കോളജിലെത്തിയിരുന്നു.സിഎംഎസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരും പുറത്തുനിന്നെത്തിയ സിപിഐഎം പ്രവര്‍ത്തകരും ബസേലിയസില്‍ നിന്നുവന്ന ഐ- കെ എസ് യു പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. കോട്ടയത്തെ ഡിവൈഎഫ്‌ഐ, സിപിഐഎം നേതാക്കളും ക്യാംപസിനുള്ളില്‍ പ്രവേശിച്ചു. കൗണ്ടിങ് ഹാളിനു മുന്നില്‍ എസ്എഫ്‌ഐ നേതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ആലപ്പുഴ ജില്ലക്ക് അകത്ത് തിരഞ്ഞെടുപ്പ് നടന്ന എടത്വ സെന്റ് അലോഷ്യസ് കോളജിലും എസ്എഫ്‌ഐക്ക് സമ്പൂര്‍ണ്ണ വിജയം നേടി.