Share this Article
News Malayalam 24x7
പത്തനംതിട്ടയിലെ കള്ളവോട്ടില്‍ ഗൂഢാലോചനയെന്ന് എഫ്‌ഐആര്‍
FIR alleging conspiracy in fake vote in Pathanamthitta

പത്തനംതിട്ടയിലെ കള്ളവോട്ടിൽ ഗൂഢാലോചനയിൽ കേസെടുത്ത്  പൊലീസ് പത്തനംതിട്ട മെഴുവേലി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് കാരിത്തോട്ട  വാർഡ് മെമ്പർ കോൺഗ്രസ് പ്രതിനിധി  ശുഭാനന്ദനും ബി എൽ ഒ അമ്പിളിയും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആർ.

ആറുവർഷം മുമ്പ് മരിച്ചുപോയ അന്നമ്മ എന്ന ആളുടെ വോട്ട് മരുമകളും കിടപ്പ് രോഗിയുമായ അന്നമ്മയെ കൊണ്ട് ആൾമാറാട്ടം നടത്തി വോട്ട് ചെയ്യിച്ചു എന്നാണ് പോലീസ് പറയുന്നത്..ബി എൽ  അമ്പിളി തനിക്ക് തെറ്റു പറ്റിയതാണെന്ന് സീരിയൽ നമ്പർ മാറിപ്പോയി വോട്ട് രേഖപ്പെടുത്തിയത് ആണെന്നും സമ്മതിച്ചിരുന്നു

 എന്നാൽ താൻഉദ്യോഗസ്ഥർ വോട്ട് ചെയ്യിപ്പിച്ച ദിവസം അന്നമ്മയുടെ വീട്ടിൽ പോയിട്ടില്ലെന്നും ഈ പരാതിയിൽ യാതൊരു അടിസ്ഥാനം ഇല്ലെന്നും ശുഭാനന്ദൻ പ്രതികരിച്ചിരുന്നു.തുടർന്ന് അന്നമ്മയുടെ ഭർത്താവ് മാത്യുവും ഇത് സ്ഥിരീകരിച്ചു ഉദ്യോഗസ്ഥർ വന്ന് വോട്ട് ചെയ്യിപ്പിച്ച് പോയി. അതിൽ കൂടുതലായി ഒന്നും തന്നെ അറിയില്ല എന്നും മാത്യൂ പറഞ്ഞു.

കേസ് രജിസ്റ്റർ ചെയ്ത് പോലീസ് തുടർനടപടികളുമായി മുന്നോട്ടു പോവുകയാണ്ആൾമാറാട്ടം നടത്തി കള്ളവോട്ട് ചെയ്യിച്ചു എന്നും എഫ്ഐആറിൽ പോലീസ് വ്യക്തമാക്കുന്നു. 

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories