Share this Article
News Malayalam 24x7
ഹനുമാന്‍ ക്ഷേത്രത്തിലെ ദര്‍ശനത്തോടെ അരവിന്ദ് കെജ്‌രിവാള്‍ പ്രചാരണ രംഗത്തിറങ്ങും
Arvind Kejriwal will enter the campaign arena with a visit to the Hanuman temple

മദ്യനയക്കേസില്‍ ജാമ്യംകിട്ടി പുറത്തിറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് മുതല്‍ പ്രചാരണ രംഗത്തിറങ്ങും. രാവിലെ 11 മണിക്ക് ഹനുമാന്‍ ക്ഷേത്രത്തിലെ ദര്‍ശനത്തോടെയാണ് തുടക്കം. ഉച്ചയ്ക്ക് ഒരുമണിക്ക് ആം ആദ്മി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തും.

ഡല്‍ഹി,ഹരിയാന,പഞ്ചാബ് സംസ്ഥാനങ്ങളിലെ പ്രചരണപരിപാടികളെ സംബന്ധിച്ചുള്ള കാര്യങ്ങളാവും വാര്‍ത്താസമ്മേളനത്തില്‍ പറയുക. ബിജെപിക്കെതിരെ കടുത്ത രീതിയിലുള്ള വിമര്‍ശനവുമുണ്ടായേക്കും. ഇന്ന് വൈകിട്ട് സൗത്ത് ഡല്‍ഹിയില്‍ നടക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഷോയിലും അരവിന്ദ് കെജ് രിവാള്‍ പങ്കെടുക്കും.

പാര്‍ട്ടിക്ക് ശക്തമായ വേരുകള്‍ ഉള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കി മുന്നോട്ട് പോകാനാണ് ആംആദ്മി പാര്‍ട്ടിയുടെ തീരുമാനം.       

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories