Share this Article
News Malayalam 24x7
നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ പരാതിയില്‍ താരസംഘടനയായ അമ്മ ഇന്ന് നടപടികളിലേക്ക് കടന്നേക്കും
Shine Tom Chacko

നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ നടി വിന്‍സിയുടെ പരാതിയില്‍ താരസംഘടനയായ അമ്മ ഇന്ന് നടപടികളിലേക്ക് കടന്നേക്കും. കഴിഞ്ഞ ദിവസം പരാതിയില്‍ അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് കൈമാറിയേക്കുമെന്നാണ് സൂചന. റിപ്പോര്‍ട്ട് കൈമാറിയ ശേഷമായിരിക്കും തുടര്‍ നടപടികളിലേക്ക് കടക്കുക. 


അതേസമയം ഷൈനിനെ സംഘടനയില്‍ നിന്ന് പുറത്താക്കണം എന്നാവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഷൈനിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പൊലീസ് കേസെടുക്കണമെന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. കൊച്ചിയിലെ ഹോട്ടലിൽ നിന്നും കഴിഞ്ഞദിവസം പരിശോധനയ്ക്കിടെ ചാടിപ്പോയ ഷൈന്‍ എവിടെയെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories