Share this Article
News Malayalam 24x7
ടെഹ്റാനിൽ നിന്ന് എല്ലാവരും ഒഴിഞ്ഞുപോകണം; ഡൊണാൾഡ് ട്രംപ്
Trump Tells Everyone to Leave Tehran

ടെഹ്റാനിൽ നിന്ന് എല്ലാവരും ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡൻ്റ്  ഡൊണാൾഡ് ട്രംപ്. ഇറാന് ആണവായുധം കൈവശം വയ്ക്കാനാകില്ലെന്നും ട്രംപ് പറഞ്ഞു. ഈ പ്രതിസന്ധി ഇറാൻ വരുത്തി വെച്ചതാണ്. അവരെ പല തവണ ഉപദേശിച്ചതാണ്. ആണവകരാറിൽ ഇറാൻ ഒപ്പുവയ്ക്കണമെന്നും ട്രംപ് പറഞ്ഞു. ഇറാൻ ഏതെങ്കിലും വിധത്തിൽ ആക്രമിച്ചാൽ, യുഎസ് സായുധ സേനയുടെ മുഴുവൻ ശക്തിയും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ അവരുടെ മേൽ പതിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം സംഘർഷം രൂക്ഷമായതോടെ  മറ്റ് പൌരന്മാരോട് ഇറാൻ വിടാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories