Share this Article
News Malayalam 24x7
ശിവകാശിയിൽ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം; അഞ്ച് സ്ത്രീകളുൾപ്പെടെ എട്ട് മരണം; 11 പേര്‍ക്ക് പരിക്ക്; വീഡിയോ
വെബ് ടീം
posted on 09-05-2024
1 min read
8-people-were-killed-in-an-explosion-at-a-firecracker-factory

ചെന്നൈ: ശിവകാശിക്ക് സമീപം പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് സ്ത്രീകള്‍ ഉൾപ്പെടെ എട്ടുപേര്‍ മരിച്ചു. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് ശേഷമാണ് സുദര്‍ശന്‍ പടക്കനിര്‍മാണ ശാലയില്‍ സ്‌ഫോടനമുണ്ടായത്

ഉച്ചഭക്ഷണത്തിന് ശേഷം തൊഴിലാളികള്‍ വിശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. കനത്ത ചൂടിനെ തുടര്‍ന്ന് പടക്കങ്ങള്‍ക്ക് തനിയെ തീപിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ സാരമായി പരിക്കേറ്റ 11 പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.

പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം ഇവിടെ ക്ലിക്ക് ചെയ്ത് വീഡിയോ കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories