Share this Article
image
ചി​ന്താ ജെ​റോം സ്ഥാനമൊഴിയുന്നു; എം ​ഷാ​ജ​ർ യു​വ​ജ​ന ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​നാ​കും
വെബ് ടീം
posted on 18-04-2023
1 min read
Chinta Jerome steps down; M Shajar will be the chairman of the Youth Commission.

ചി​ന്താ ജെ​റോം യു​വ​ജ​ന ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ സ്ഥാനം ഒഴിയുന്നതായി റിപ്പോർട്ട്. ര​ണ്ടു ടേം ​പൂ​ർ​ത്തി​യാ​ക്കി​യതിനാലാണ് ചി​ന്ത സ്ഥാ​നം ഒ​ഴി​യു​ന്ന​ത്. ചിന്തയ്ക്ക് പകരം ഡി​വൈ​എ​ഫ്ഐ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം എം ​ഷാ​ജ​ർ യു​വ​ജ​ന ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​നാ​കും. ഡി​വൈ​എ​ഫ്ഐ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗങ്ങൾ ആണ് ചിന്തയും ഷാജറും.  മൂ​ന്നു വ​ർ​ഷ​മാ​ണു ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ന്‍റെ കാ​ലാ​വ​ധി.

ഇതുസംബന്ധിച്ച ഉ​ത്ത​ര​വ് ഉടൻ തന്നെ പു​റ​ത്തി​റ​ങ്ങും. ഡി​വൈ​എ​ഫ്ഐ​യു​ടെ മു​ൻ ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യും നി​ല​വി​ൽ സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​ണ് ഷാ​ജ​ർ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories