ഇറാനിലെ നിരവധി സൈനികത്താവളങ്ങളില്‍ ആക്രമണം നടത്തിയതായി അവകാശപ്പെട്ട് ഇസ്രായേല്‍ പ്രതിരോധ സൈന്യം. ടെഹ്‌റാന് സമീപമുള്ള മിസൈല്‍ ലോഞ്ചിംഗ് സംവിധാനം, റഡാര്‍ സാറ്റ്ലൈറ്റ് കണ്ട്രോള്‍ കേന്ദ്രങ്ങള്‍, മിസൈല്‍ കമാന്‍ഡ് സെന്ററുകള്‍ മുതലായവ നശിപ്പിച്ചതായി സൈന്യം പറഞ്ഞു. ഇസ് ഫഹാന്‍, കെര്‍മാന്‍ഷാ, ഹാംദാന്‍, ഷാരൗദ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങള്‍ക്ക് നേരയാണ് ആക്രമണം ഉണ്ടായത്.
അതേ സമയം ഇസ്രായേലില്‍ ഇറാന്റെ വ്യോമാക്രമണം തുടരുകയാണ. സഫാദ്, ടെല്‍ അവീവ്, അഷ്‌കെലോണ്‍, അഷ്ദോദ്, ബെയ്സാന്‍ തുടങ്ങിയ നഗരങ്ങളില്‍ ഇറാന്റെ റോക്കറ്റുകള്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. ഇസ്രായേല്‍ ചെയ്ത വലിയ തെറ്റിനുള്ള ശിക്ഷ അവര്‍ക്ക് ലഭിച്ചു കൊണ്ടേയിരിക്കുമെന്നും, അമേരിക്ക കൂടുതല്‍ പ്രഹരങ്ങള്‍ പ്രതീക്ഷിക്കണമെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി മുന്നറിയിപ്പ് നല്‍കി.