ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം.അക്രമികള്‍ക്ക് ആറ് മാസം മുതല്‍ ഏഴ് വര്‍ഷം വരെ പരമാവധി ശിക്ഷ.ഓർഡിനൻസിൽ പരാതി ഉണ്ടെങ്കിൽ നിയമസഭാ സമ്മേളനത്തിൽ സർക്കാർ ഔദ്യോഗിക ഭേദഗതിയായിത്തന്നെ മാറ്റം കൊണ്ടു വരും. ഡോക്ടർമാരുടെ ചിരകാല ആവശ്യമായിരുന്ന ഓർസിനൻസ്, കൊട്ടാരക്കര ആശുപത്രിയിലെ ഡോ. വന്ദനയുടെ കൊലപാതകത്തിന് പിന്നാലെയാണ് അടിയന്തിരമായി ഇറക്കിയത്. ആരോഗ്യരക്ഷാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും പാരാമെഡിക്കൽ ജീവനക്കാർ, സെക്യൂരിറ്റി ഗാർഡുകൾ, മാനേജീരിയൽ സ്റ്റാഫുകൾ,ആംബുലൻസ് ഡ്രൈവർമാർ,ഹെൽപ്പർമാർ എന്നിവർ ഉൾപ്പെടെ കാലാകാലങ്ങളിൽസർക്കാർ ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരും ഇനിമുതൽ ഈ ഓർഡിനൻസിന്റെ ഭാഗമാകും.അക്രമ പ്രവർത്തനം ചെയ്യുകയോ ചെയ്യാൻ ശ്രമിക്കുകയോ പ്രചോദനം നൽകുകയോ ചെയ്താൽ അഞ്ചു വർഷം വരെ തടവു ശിക്ഷയും അമ്പതിനായിരം രൂപ മുതൽ 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കും കേസുകൾ ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത പോലീസ് ഓഫീസർ അന്വേഷിക്കും കേസ് അന്വേഷണം പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്യുന്ന തീയതി മുതൽ 60 ദിവസത്തിനകം പൂർത്തീകരിക്കും വിചാരണ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കും എന്നും ഓർഡിനൻസിൽ പറയുന്നു കേസുകളുടെ വിചാരണയ്ക്കായി ഓരോ ജില്ലയിലും ഓരോ കോടതിയെ സ്പെഷ്യൽ കോടതിയായി നിയോഗിക്കും ആവശ്യമെന്ന് കണ്ടാൽ ജില്ലാ അടിസ്ഥാനത്തിൽ കേസുകളുടെ നടത്തിപ്പിനായി സ്പെഷ്യൽ പ്രോസിക് സ്കൂട്ടർമാരെ നിയമിക്കുന്നതിനും ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്.
ഓർഡിനൻസിനെ ഡോക്ടർമാരുടെ സംഘടനകളും സ്വാഗതം ചെയ്തു. ആരോഗ്യ പ്രവർത്തകരുടെ ഏറെനാളത്തെ ആവശ്യത്തിനാണ് സർക്കാർ അംഗീകരിച്ചതെന്നും അവർ പറഞ്ഞു അവർ പറഞ്ഞു.ഓർഡിനൻസ് താമസിയാതെ തന്നെ ഗവർണറുടെ പരിഗണനയ്ക്കായി അയക്കും.ഗവർണർ ഓർഡിനൻസിൽ ഒപ്പുവയ്ക്കുന്നതോടെ നിയമമാകും.പിന്നീട് ആറുമാസത്തിനുള്ളിൽ ഓർഡിനൻസ് നിയമസഭയുടെ പരിഗണനയിൽ വരും
ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം...........
അക്രമികള്‍ക്ക് ആറ് മാസം മുതല്‍ ഏഴ് വര്‍ഷം വരെ പരമാവധി ശിക്ഷ