Share this Article
News Malayalam 24x7
വലിയങ്ങാടി അപകടത്തിൽ മരണം നാലായി; അപകടമുണ്ടായത് കോർപറേഷൻ കെട്ടിടത്തിൽ
വെബ് ടീം
posted on 23-02-2026
1 min read
valiyangadi

കോഴിക്കോട് മൊത്തവ്യാപാര വിപണന കേന്ദ്രമായ വലിയങ്ങാടിയിൽ കെട്ടിടം തകർന്നു വീണ അപകടത്തിൽ മരണം നാലായി.തിരുവങ്ങൂർ സ്വദേശി വിനോദ്,  ജബ്ബാർ, അഷ്‌റഫ്, ബഷീർ എന്നിവരാണ് മരിച്ചത്.ബീച്ച് റോഡിലെ പഴയ പാസ്പോർട്ട് ഓഫീസിൻ്റെ കെട്ടിടമാണ് തകർന്ന് അപകടമുണ്ടയത്. പൊളിക്കാൻ നിർദേശമുണ്ടായിരുന്ന കെട്ടിടമാണ് അപകടത്തിൽപ്പെട്ടത്.

കോഴിക്കോട് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് അപകടത്തിൽപ്പെട്ടത്. ലോഡിങ് തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. പഴയ കെട്ടിടത്തിന്‍റെ മുൻഭാഗത്തെ ബീം ആണ് തകര്‍ന്നുവീണത്. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയ ആളുകളെ ഫയര്‍ഫോഴ്സ് എത്തിയാണ് പുറത്തെത്തിച്ചത്. കെട്ടിടം ഒട്ടും സുരക്ഷിതമല്ലെന്നാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. അപകടത്തിൽപ്പെട്ട കെട്ടിടത്തിന് 50 വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories