Share this Article
News Malayalam 24x7
പഞ്ചായത്ത് മെമ്പറെ കുളത്തിൽ തള്ളിയിട്ട് എംഎൽഎയുടെ ഉദ്ഘാടനം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ തള്ളിയിട്ടു മെമ്പറും, വീഡിയോ വൈറൽ
വെബ് ടീം
3 hours 23 Minutes Ago
1 min read
mankada

മലപ്പുറത്തെ ഒരു കുളം ഉദ്ഘാടനത്തിന്റെ വീഡിയോയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. മങ്കട പീച്ചാണിപ്പറമ്പ് തിരുത്തിൽ കുളമാണ് വ്യത്യസ്തമായ ഉദ്ഘാടനത്തിലൂടെ പ്രശസ്തമായത്. ഉദ്ഘാടനം നിർവഹിച്ചതാകട്ടെ മങ്കട എംഎൽഎ മഞ്ഞളാംകുഴി അലിയും.ഇന്നലെയായിരുന്നു കുളത്തിന്റെ ഉദ്ഘാടനം. അങ്ങാടിപ്പുറം പഞ്ചായത്തിലെ നാലാം വാർഡ് മെമ്പർ ഷബീ‌ർ മഞ്ഞാമ്പ്രയെ കുളത്തിൽ തള്ളിയിട്ടായിരുന്നു എംഎൽഎയുടെ ഉദ്ഘാടനം.

മെമ്പർ കുളത്തിൽ ചാടിയാണ് ഉദ്ഘാടനം നിർവഹിക്കുകയെന്ന് ചടങ്ങിന് മുൻപ് എംഎൽഎ പ്രഖ്യാപിച്ചിരുന്നു. എന്നാൽ താൻ ചാടുകയാണെങ്കിൽ എംഎൽഎയും ബ്ലോക്ക് പ്രസിഡന്റും ചാടുമെന്ന് ഷബീറും മറുപടി നൽകി.എന്നാൽ നാടമുറിച്ചതിന് പിന്നാലെ ഷബീറിന്റെ കണക്കൂക്കൂട്ടലുകളെല്ലാം തെറ്റിച്ച് എംഎൽഎയും ഒപ്പമുള്ളവരും ചേർന്ന് അദ്ദേഹത്തെ കുളത്തിലേയ്ക്ക് തള്ളിയിടുകയായിരുന്നു. കുളത്തിൽ നിന്ന് കരയിൽ കയറിയ ഷബീർ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷിറയേയും കുളത്തിലേയ്ക്ക് തള്ളിയിട്ടു. സുരക്ഷയ്ക്കായി ട്യൂബുകൾ ഉൾപ്പെടെ കുളത്തിൽ സജ്ജീകരിച്ച ശേഷമായിരുന്നു ഈ വെറൈറ്റി ഉദ്ഘാടനം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories